Top
21
Sunday, January 2018
About UsE-Paper

സുഹൃത്തിന്റെ കരള്‍ മാറ്റിവയ്ക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
ഡി ഷാജി
ആറ്റിങ്ങല്‍ > ഉറ്റസുഹൃത്തിന്റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുളള പണം കണ്ടെത്താനായി കൂട്ടുകാര്‍ കൈകോര്‍ക്കുന്നു. ഗുരുതരമായ കരള്‍രോഗം ബാധിച്ച് എറണാകുളം അമൃതആശുപത്രിയില്‍ ചികിത്സയിലുള്ള നഗരൂര്‍ നെടുമ്പറമ്പ് തുണ്ടുവിളവീട്ടില്‍ ഡി ഷാജി (51)ക്ക് വേണ്ടിയാണ് കൂട്ടുകാര്‍ പണം സ്വരൂപിക്കാനൊരുങ്ങുന്നത്. 30 ലക്ഷത്തോളം രൂപ കണ്ടെത്തിയാലേ ശസ്ത്രക്രിയ നടത്താനാകൂ.
പത്ത് മാസം മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങളെത്തു ടര്‍ന്ന് ഷാജിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇത് ഷാജിയെയും കുടുംബത്തെയും സാമ്പത്തികമായി തളര്‍ത്തി. ഇതിനിടയിലാണ് നാല്മാസം മുമ്പ് കരള്‍രോഗം കണ്ടുപിടിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററിലായിരുന്നു ആദ്യം ചികിത്സ. ഇപ്പോള്‍ അമൃതആശുപത്രിയിലാണ് ചികിത്സിക്കുന്നത്. കരള്‍മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ നല്‍കാനുളള ആളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വിവരങ്ങളറിഞ്ഞാണ് സുഹൃത്തുക്കള്‍ ഷാജിക്കായി കൈകോര്‍ക്കുന്നത്. കുളമുട്ടം നാസര്‍, വക്കം അക്ബര്‍ഷാ, ആറ്റിങ്ങല്‍ ജയന്‍, സെബാസ്റ്റ്യന്‍, റേ തോമസ്, അനിത, സാവിത്രി എന്നിവര്‍ ചേര്‍ന്നാണ് ആറ്റിങ്ങലില്‍ ഇപ്പോള്‍ ഷാജിയുടെ ചികിത്സയ്ക്കായി സഹായം സ്വരൂപിക്കുന്നത്. ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തി നല്‍കാനാണ് ശ്രമം. ഷാജിയുടെ പേരില്‍ ആറ്റിങ്ങല്‍ എസ്ബിഐയില്‍ 67170487580 എന്ന നമ്പരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. 
ഐഎഫ്എസ്സി കോഡ്: എസ്ബിഐഎന്‍ 0070039. വിലാസം: ഡി ഷാജി, തുണ്ടുവിളവീട്, ഇറത്തി, നെടുമ്പറമ്പ് പിഒ, ആലംകോട്, പിന്‍ 695102, ഫോണ്‍: 9048654743. 
 

Related News

കൂടുതൽ വാർത്തകൾ »