14 November Wednesday
മോഡി കർഷകനയം തിരുത്തുക

ഭീമഹർജിയിൽ ഒപ്പുശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

അഖിലേന്ത്യാ കിസാൻസഭ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പേരൂർക്കടയിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ നിർവഹിക്കുന്നു

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയം തിരുത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണം ആരംഭിച്ചു. രാജ്യവ്യാപകമായി പത്തുകോടി കർഷകരുടെ ഒപ്പാണ് ശേഖരിക്കുന്നത്. ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പേരൂർക്കടയിൽ സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ സി വിക്രമൻ സംസാരിച്ചു. എസ് ശ്യാമളകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി വേലായുധൻ സ്വാഗതം പറഞ്ഞു. വഞ്ചിയൂർ ഏരിയയിൽ കൈതമുക്കിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്തു. 
 
പാളയത്ത് ജില്ലാസെക്രട്ടറി കെ സി വിക്രമനും ചാലയിൽ ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാറും വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി എംഎൽഎയും ഒപ്പുശേഖരണ പരിപാടികൾ ഉദ്ഘാടനംചെയ്തു. കൃഷിഭവനുകൾ, വില്ലേജ് ഓഫീസ്, സഹകരണ സ്ഥാപനങ്ങൾ, പാൽ സൊസൈറ്റികൾ എന്നിവയ്ക്കുമുന്നിൽ ബൂത്തുകൾ കെട്ടി ഒപ്പുശേഖരണം നടത്തും. കൂടാതെ കർഷകഭവനങ്ങൾ സന്ദർശിച്ചും ഒപ്പുശേഖരിക്കും. കർഷകരുടെയും ബഹുജനങ്ങളുടെയുമടക്കം ജില്ലയിൽനിന്ന‌് 10 ലക്ഷം ഒപ്പാണ് ശേഖരിക്കുന്നത്.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top