22 September Saturday
ലൈഫ‌് പദ്ധതി

വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 3, 2018

കരിമഠം ലൈഫ‌്ഭവന പദ്ധതിയ്‌ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിടുന്നു

തിരുവനന്തപുരം

ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കരിമഠത്ത‌് ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനവും ബിഎസ്പിയു പദ്ധതിപ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ‌് പദ്ധതി ഒരു സർക്കാർ പദ്ധതിയായിമാത്രം കാണരുത‌്. അത‌് പൂർത്തിയാക്കാൻ പൊതുസമൂഹത്തിന്റെ പങ്കാളിത്തം വേണം. അത്തരം വീടുകളിൽ താമസിക്കുന്നവരെ സഹായിക്കുന്നതിനും സംരക്ഷിക്കാനുമുള്ള കൂട്ടായ‌്മകൾ രൂപപ്പെടണം. ജീവിതപുരോഗതി നേടാൻ കഴിയാത്ത ഒരുപാടുപേർ സമൂഹത്തിലുണ്ട‌്. അവരെയും മുൻനിരയിലേക്ക‌് ഉയർത്തുകയാണ‌് സർക്കാരിന്റെ ലക്ഷ്യം. അർഹതയുള്ളവർക്കെല്ലാം വീട‌് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top