17 November Saturday

സാന്ത്വനശ്രീ: കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഒരുകോടി രൂപ കൈമാറിയതിനൊപ്പം പ്രളയബാധിത പ്രദേശങ്ങളിൽ സാന്ത്വനഗാഥയുമായി കുടുംബശ്രീ ജില്ലാമിഷൻ. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതമേഖലയിലെ 500 വീടുകൾ, സ‌്കൂളുകൾ, ദേവാലയങ്ങൾ, പൊതുസ്ഥലങ്ങൾ, കിണറുകൾ വാസയോഗ്യമാക്കുകയും വൃത്തിയാക്കുകയും ചെയ‌്തു തലസ്ഥാനത്തെ കുടുംബശ്രീ. 
1500 കുടുംബശ്രീ പ്രവർത്തകരും ജില്ലാമിഷനിലെ എല്ലാ ജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. ആലുവ ഹയർ സെക്കൻഡറി സ‌്കൂളിലെ 1200 വിദ്യാർഥികൾക്ക‌് സ‌്നേഹിത ഹെൽപ‌്ഡെസ‌്ക‌് കൗൺസലിങ‌് നൽകി. ബാലസഭ കുട്ടികൾ 10,000 നോട്ടുബുക്കുകൾ പ്രളയബാധിത പ്രദേശത്തെ കുട്ടികൾക്ക‌് നൽകാൻ തീരുമാനിച്ചു. 12 ലക്ഷം രൂപയിലധികം വരുന്ന സാധനസാമഗ്രികൾ ക്യാമ്പിൽ എത്തിച്ചു. 
നേരത്തെ കുടുംബശ്രീ ജില്ലാമിഷൻ സമാഹരിച്ച ഒരുകോടി രൂപ ജില്ലാ കോ﹣ഓർഡിനേറ്റർ കെ ആർ ഷൈജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകാൻ ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധുവിന‌് കൈമാറിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക‌് സമാഹരിച്ച‌ തുകയുടെ സിഡിഎസ‌്, എഡിഎസ‌്, അയൽക്കൂട്ടം തിരിച്ചുള്ള കണക്കുകൾ ഓഡിറ്റ‌് ചെയ‌്ത‌് സിഡിഎസ‌് ഒാഫീസുകളിൽ പ്രസിദ്ധീകരിക്കും.
പ്രധാന വാർത്തകൾ
Top