20 September Thursday

123 ആദിവാസി കുടുംബങ്ങൾക്ക് ലൈഫിലൂടെ അടച്ചുറപ്പുള്ള വീട‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ 123 ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിതഭവനമൊരുക്കി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ആദിവാസി മേഖലകളായ കുറ്റിച്ചൽ, വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, പൂവച്ചൽ, ആര്യനാട്, വെള്ളനാട് എന്നീ പ്രദേശങ്ങളിലാണ് വീടുകളുടെ നിർമാണം പൂർത്തിയായത്. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളിലായി വീടുവയ്ക്കാൻ സഹായം ലഭിച്ചിട്ടും പൂർത്തിയാകാത്ത പട്ടികവർഗക്കാരുടെ വീടുകൾക്കാണ് ഇപ്പോൾ ലൈഫിലൂടെ പുതുജീവൻ ലഭിച്ചത്. ഓരോ ഗുണഭോക്താവിനും പരമാവധി നാലുലക്ഷം രൂപയാണ് വീടുവയ്ക്കാനായി നൽകിയത്. ഇതിൽ ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്ക് ചെലവിന് ആനുപാതികമായി പരമാവധി ആറു ലക്ഷം രൂപവരെ നൽകിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എസ് എസ് അജിതകുമാരി പറഞ്ഞു. അഞ്ച് ഘട്ടമായാണ് ഇവർക്ക് പണം അനുവദിച്ചത്. 
വെള്ളനാട് ബ്ലോക്കിന് കീഴിൽ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളിൽ നല്ലൊരു ശതമാനവും പട്ടികവർഗക്കാരാണ്. ഈ രണ്ടു പഞ്ചായത്തുകളിൽമാത്രമായി 83 വീടുകൾ പൂർത്തിയാക്കാനായതായും പ്രസിഡന്റ് വ്യക്തമാക്കി. കുറ്റിച്ചലിൽ 48, വിതുരയിൽ 35, തൊളിക്കോട് 23, ആര്യനാട് 13, വെള്ളനാട് 2, പൂവച്ചൽ,  ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ ഒന്നുവീതം എന്നീ ക്രമത്തിലാണ് വീടുകൾ നിർമിച്ചുനൽകിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top