22 September Saturday
ജപ്തിഭീഷണി

കുടുംബത്തിന‌് സഹായവുമായി പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

സത്യദാസിന്റെ കുടുംബത്തിന്‌ എസ‌് ഐ സജൻ രേഖകൾ കൈമാറുന്നു

കാട്ടാക്കട > ജപ്തിഭീഷണി നേരിട്ട കുടുംബത്തിന‌് സഹായഹസ്തവുമായി പ്രവാസി അസോസിയേഷൻ.  ബാങ്കിൽ തുക അടച്ച‌് ജപ്തി ഒഴിവാക്കുകയും ഒപ്പം ഉപജീവനത്തിനായി ഓട്ടോറിക്ഷ വാങ്ങി നൽകിയുമാണ‌് കുടുംബത്തിന‌് കൈത്താങ്ങായത്. വെള്ളനാട് കടുക്കാമൂട്  സ്വദേശി സത്യദാസിന്റെ കുടുംബത്തിനാണ‌് പ്രവാസലോകത്തിന്റെ  സഹായത്താൽ  കിടപ്പാടം തിരികെ ലഭിച്ചതും  ഉപജീവനമാർഗം തെളിഞ്ഞതും .
പേഴുംമൂട് ഹമീദിയ ഹോം സെന്ററിൽ നടന്ന ചടങ്ങിൽ കാട്ടാക്കട എസ‌് ഐ സജൻ  രേഖകൾ കൈമാറി. ജികെപിഎ അംഗം കെ ആർ നായർ നൂറനാട്, പ്രതീക്ഷ  ബഹ്‌റൈൻ രക്ഷധികാരി നിസാർ  കൊല്ലം, ജികെ  പിഎ ട്രഷറർ ആമേൻ കൊല്ലം, ജികെപിഎ  സൗത്ത് സോൺ അംഗം തൽഹത് പൂവച്ചൽ  തുടങ്ങിയവർ  സംസാരിച്ചു.
  സ്വന്തമായി തലചായ്ക്കാൻ ഒരുവീട് എന്ന സ്വപ്നവുമായി  എത്തിയ സത്യ ദാസിന‌് പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല ബഹ‌്റൈനിലെ ജീവിതം. ബുദ്ധിമുട്ടിലും ജോലി ഇല്ലായ്മയ്ക്കിടയിലും മിച്ചംപിടിച്ച‌് വീടെന്ന സ്വപ്നം സഫലമാക്കാൻ    വെള്ളനാട് ഡിസ്ട്രിക്ട‌് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന‌്  രണ്ടുലക്ഷം രൂപ വായ്പ എടുത്തു, ഇതിനിടെ  ജോലി കുറയുകയും നഷ്ടപ്പെടും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു .വരുമാനം നിലച്ചതോടെ   വായ്പ  തിരിച്ചടവും മുടങ്ങി.  ഇതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങാൻ തുടങ്ങി. ഇതിനിടെയാണ്    പ്രവാസി സമൂഹം സത്യദാസിന്റെ ദുരവസ്ഥ  അറിയുന്നത് . ഉടൻതന്നെ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന പ്രതീക്ഷയും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷനും ഇടപെട്ട‌്‌ പ്രവാസിയുടെ തെക്കൻ മേഖലാ കൺവീനർ  തൽഹത് പൂവച്ചലിനെ അറിയിച്ച‌് അന്വേഷണം നടത്തുകയും ഒടുവിൽ സത്യദാസിന‌് സഹായം ഒരുക്കുകയുമായിരുന്നു .  ആഗസ‌്ത‌് നാലിന് ലേലം നടക്കാനിരുന്ന വീടും സ്ഥലവും 298000രൂപ അടച്ച‌് പ്രമാണം വീണ്ടെടുക്കുകയും, തുടർന്ന്  ഓട്ടോറിക്ഷ വാങ്ങി നൽകുകയും ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top