17 November Saturday

പ്രളയമേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ കാരുണ്യസ്പര്‍ശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
തിരുവനന്തപുരം
പ്രളയബാധിത മേഖലയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കാരുണ്യസ്പർശം.
സംസ്ഥാനം നേരിട്ട പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ ചെങ്ങന്നൂർ പാണ്ടനാട് മേഖലയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പാണ്ടനാട്  പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട പൂവത്തൂറ കോളനിയിലെ 25 വീടും 65 കിണറും ശുചീകരിച്ചു. 
13 പമ്പും ജനറേറ്ററും ഉപയോഗിച്ച് കിണറുകൾ ശുചീകരിച്ചതുവഴി പ്രളയബാധിത മേഖലയിൽ അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രവർത്തനമാണ്  പൂർത്തീകരിച്ചത്.  
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി രഞ്ജിത്, അഡ്വ. എസ് കെ പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ് എം റാസി എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി സുഭാഷിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജീവനക്കാരും വിതുര ജഴ്‌സി ഫാം, പെരിങ്ങമല അഗ്രി ഫാം, ചെറ്റച്ചൽ ജഴ്‌സി ഫാം, കഴക്കൂട്ടം കോക്കനട്ട് നേഴ്‌സറി, ചിറയിൻകീഴ് സ്റ്റേറ്റ് സീഡ് ഫാം എന്നിവിടങ്ങളിലെ തൊഴിലാളികളും ഉൾപ്പെടെ 110 പേർ അടങ്ങിയ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 
ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം പേരൂർക്കട ജില്ലാ ആശുപത്രിയിൽനിന്ന‌് ആർഎംഒ ഡോ. കോശിയുടെ നേതൃത്വത്തിൽ നേഴ്‌സുമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങിയ മെഡിക്കൽ ടീമിന്റെ സേവനവും പ്രളയബാധിത മേഖലയിൽ ലഭ്യമാക്കി. 
പ്രധാന വാർത്തകൾ
Top