14 November Wednesday

രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
ആറ്റിങ്ങൽ 
പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കീഴാറ്റിങ്ങൽ വൈഎൽഎം യുപി സ്‌കൂൾ ആദരിച്ചു. 
എസ്എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രളയ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട അഞ്ചുതെങ്ങിലെ മൽസ്യത്തൊഴിലാളികളായ ശാലു ,ക്രിസ്റ്റഫർ, ആന്റണി, നെൽസൺ, ഷിബു എന്നിവരെ ആദരിച്ചത്. 
പിടിഎയും സ്കൂൾ മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ  പ്രസിഡന്റ‌് ബിനു, എച്ച‌്എം ബിനു ഷെറീന, മാനേജർ എ എ ഹമീദ്, റിട്ട. എച്ച‌്എം സുദേവൻ, പൂർവവിദ്യാർഥി പ്രതിനിധി പെരുംകുളം അൻസർ, അധ്യാപക പ്രതിനിധികളായ ജമീൽ, രഘുനാഥ ശർമ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top