20 September Thursday

നാട്‌ പുനർനിർമിക്കാൻ സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
തിരുവനന്തപുരം
വട്ടിയൂർക്കാവ് അറപ്പുര റസിഡൻസ് അസോസിയേഷൻ വീടുകളിൽനിന്ന് ശേഖരിച്ച 2,60,000 രൂപ പ്രസിഡന്റ് എസ് ജനാർദനൻപിള്ള മുഖ്യമന്ത്രിക്ക് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. സെക്രട്ടറി കെ വേണുഗോപാലൻ നായർ, ട്രഷറർ സി സുന്ദരൻ, എ എ സത്താർ, എൻ എസ് ജുഗുനുകുമാർ എന്നിവർ കൈമാറി.
തിരുമല മുസ്ലിം ജമാഅത്ത‌് പരിപാലന സമിതി സമാഹരിച്ച 70000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകി. ജമാഅത്ത‌് പ്രസിഡന്റ‌് ഹാജി എം മുഹമ്മദ‌്ബഷീർ സാഹിബ‌്, സെക്രട്ടറിമാരായ എ ഷാജഹാൻ, ഷിഹാബുദീൻ മൗലവി, ട്രഷറർ എ ഷാജഹാൻ (വടകര), കമ്മിറ്റി അംഗം സുനിൽ പി ലത്തീഫ‌് എന്നിവർ പങ്കെടുത്തു.
 മുറിഞ്ഞപാലം ചീനിവയൽ കുടുംബസമിതി അംഗങ്ങളിൽനിന്നും സ്വരൂപിച്ച 64,100 രൂപയുടെ ചെക്ക‌് പ്രസിഡന്റ‌് ജെ നാരായണൻനായരും സെക്രട്ടറി കമലാലയം സുകുവും ചേർന്ന‌് മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി. 
ട്രഷറർ ജി ശ്രീകുമാരൻനായർ, ജോയിന്റ‌്സെക്രട്ടറി ജി ജ്യോതികുമാർ, മുഖ്യ രക്ഷാധികാരി വി വേലായുധൻനായർ, എക‌്സിക്യൂട്ടീവ‌് അംഗം ജി വിജയകുമാർ എന്നിവർ പങ്കെടുത്തു.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് പാലോട്ടുകോണം റസിഡൻസ‌് അസോസിയേഷൻ 34000 രൂപ നൽകി. 
അസോസിയേഷൻ സെക്രട്ടറി സുരേഷ‌്ബാബുവിൽനിന്ന‌് മേയർ വി കെ പ്രശാന്ത‌് തുക ഏറ്റുവാങ്ങി. വൈസ‌് പ്രസിഡന്റ‌് ജോയി തോമസ‌്, ജോയിന്റ‌് സെക്രട്ടറി അരുൺ മോഹൻ, എക‌്സിക്യൂട്ടീവ‌് അംഗങ്ങളായ എസ‌് പ്രസന്നകുമാർ, ജി വിജു, സുനിതാ പ്രമോദ‌് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയിൽ ലഭിച്ച  7,80,850 രൂപയുടെ ചെക്കുകളും ഡിഡികളും അധികൃതർ കൈമാറി.
പ്രധാന വാർത്തകൾ
Top