16 November Friday
കനത്തമഴ

കള്ളിക്കാട് പഞ്ചായത്തിൽ 13 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

കാട്ടാക്കട 

കള്ളിക്കാട് പഞ്ചായത്തിൽ വൻമരങ്ങൾ കടപുഴകി വീണ‌് നാല് വീടുകൾ പൂർണമായും ഒമ്പത‌് വീടുകൾ ഭാഗികമായും തകർന്നു. കൃഷിനാശവുമുണ്ടായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകിവീണ് വൈദ്യുതിബന്ധം പൂർണമായും താറുമാറായി. കള്ളിക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നൂറോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. കനത്ത കാറ്റിലും മഴയിലും കള്ളിക്കാട്, അമ്പൂരി പഞ്ചായത്തുകളിൽ നാശനഷ്ടങ്ങൾ  ഉണ്ടായ പ്രദേശങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎ സന്ദർശിച്ചു. കാട്ടാക്കട  തഹസിൽദാർ ജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപാലകൃഷ്ണൻനായർ പ്രഭ, കള്ളിക്കാട് വില്ലേജ് ഓഫീസർ ജ്യോതി പഞ്ചായത്ത് വൈസ്   പ്രസിഡന്റ‌് ശ്യാം ലാൽ,  റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി നാശനഷ്ടമുണ്ടായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്കും കൃഷിനാശം സംഭവിച്ചവർക്കും ആവശ്യമായ നഷ്ടപരിഹാരം  നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തരമായി വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ‌്. തൊട്ടടുത്ത സെക്ഷനുകളിൽനിന്ന‌് ആവശ്യത്തിന് വർക്കർമാരെ ലഭ്യമാക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡ‌് കാട്ടാക്കട എക്സിക്യൂട്ടിവ് എൻജിനിയർക്ക് നിർദേശം നൽകിയതായും സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top