23 September Sunday

അഭിമന്യുവിന്റെ കൊല: ഇടുക്കിയിൽ നാല്‌ എസ്‌ഡിപിഐക്കാർ പിടിയിൽ, ആലപ്പുഴയിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി> മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌ത കേസിൽ 4 എസ്‌ഡിപിഐക്കാർ ഇടുക്കിയിൽ പിടിയിലായി.കൊലയാളികൾ ആലപ്പുഴയിൽ ഉണ്ടെന്ന സൂചനയെ തുടർന്ന്‌  പൊലീസ്‌ പരിശോധന തുടരുകയാണ്‌. എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപേർ നിരീക്ഷണത്തിലാണ്‌.

ക്രിമിനൽ കേസുകളിൽ പ്രതിപ്പട്ടികയിലുള്ള എസ‌്ഡിപിഐ, പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ‌് ശേഖരിച്ചിട്ടുണ്ട‌്. ഇവരിൽ സ്ഥലത്തില്ലാത്ത ചിലരെക്കുറിച്ച‌് കൂടുതൽ അന്വേഷണം ആരംഭിച്ചു. ചിലരുടെ വീടുകളിലും പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ലാ പൊലീസ‌് മേധാവി എസ‌് സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ  മൂന്ന്‌ പേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫറൂഖിനെയും കോളേജില്‍ നിന്നും  സസ്‌പെന്റ് ചെയ്തിട്ടുണ്ട്.കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കൊലപ്പെടുത്താൻ വേണ്ടിതന്നെയുള്ള ആക്രമണമായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top