18 September Tuesday

വനിതാ കമ്മീഷനെ അധിക്ഷേപിച്ചവർക്കെതിരെ നടപടിവേണം : കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
ലോകമുത്തശ്ശി അന്തരിച്ചു
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ംീൃഹറ/രവശ്യീാശ്യമസീവേലീൃംഹറീഹറലുലൃീിവമറെശലറ/740179
ലോകമുത്തശ്ശി അന്തരിച്ചു
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ംീൃഹറ/രവശ്യീാശ്യമസീവേലീൃംഹറീഹറലുലൃീിവമറെശലറ/740179

കൊച്ചി> സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ അപമാനകരമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു . സമൂഹ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നവർക്ക‌് എതിരെ ശക്തമായ നടപടി സ്വീകരിക്കണം.

വനിതാകമീഷൻ അധ്യക്ഷയ‌്ക്ക‌് എതിരെ നടന്ന സൈബർ ആക്രമണങ്ങളെ കുറിച്ച‌് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പ്രമുഖരെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവ്വം അപഹസിക്കുന്ന പ്രവണതയുണ്ട‌്. ഇതിനെതിരെ ശക്തമായ നടപടി പൊലീസ‌് സ്വീകരിക്കണം. വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇങ്ങിനെയല്ല ഉപയോഗിക്കേണ്ടത‌്. എഴുത്തുകാരൻ ഹരിഷ‌് എം അടക്കം ഇതിന്റെ ഇരയാണ‌് ..  എം സി  ജോസഫൈനെതിരെ നടന്ന സൈബർ ആക്രമണത്തെ ശക്തമായ അപലപിക്കുന്നുവെന്നും കോടിയേരി പ റഞ്ഞു.

മീൻവിൽപ്പന ചെയ്‌ത്‌ കുടുംബം പുലർത്തുന്ന വിദ്യാർത്ഥിനി ഹനാന്‌  സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ടെന്നും കോടിയേരി പറഞ്ഞു. ഹനാനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ പാർട്ടി പിന്തുണക്കുമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top