13 November Tuesday

പൂവത്തൂർ ദേവീക്ഷേത്രം സിപിഐ എം പ്രവർത്തകർ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 ഇരവിപേരൂർ

സിപിഐ എം കൊടുമൺ ഏരിയാ സെക്രട്ടറി  എ എൻ സലിമിന്റെ നേതൃത്വത്തിൽ പൂവത്തൂരെത്തിയ 500 അംഗ സംഘത്തിലെ എഴുപതോളം പേർ പൂവത്തൂർ ദേവീ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തി. ഊട്ടുപുര, സ‌്റ്റോർമുറി തുടങ്ങി എല്ലാ ഭാഗത്തും അരയടി കനത്തിലാണ‌് ചെളി കെട്ടി നിന്നിരുന്നത‌്. ചെളിയെല്ലാം കോരിമാറ്റി ക്ഷേത്രവും ഊട്ടുപുരയും പ്രവർത്തകർ കഴുകി വൃത്തിയാക്കി. സ‌്റ്റോർ മുറിയിലെ പാത്രങ്ങൾ, നിലവിളക്കുകൾ എന്നിവയെല്ലാം പുറത്തെടുത്ത‌് കഴുകി വൃത്തിയാക്കി. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജയകുമാർ, കെ ചന്ദ്രബോസ‌്, ഏരിയായിലെ കുടുംബശ്രീ പ്രവർത്തകരായ സുജ, അമ്പിളി, ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി സി സുരേഷ‌്കുമാർ, ക്ഷേത്രം ദേവസ്വം സെക്രട്ടറി പരമേശ്വരൻ നായർ എന്നിവർ നേതൃത്വം നൽകി. കൊടുമണ്ണിൽ നിന്നുവന്ന മറ്റ‌് പ്രവർത്തകർ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലെ വീടുകൾ, റോഡുകൾ എന്നിവിടങ്ങളും ശുചീകരിച്ചു.
 
പ്രധാന വാർത്തകൾ
Top