23 September Sunday

മുണ്ടോമൂഴിക്കു സമീപം പുലി കാറിന്റെ ബോണറ്റിലേക്ക് ചാടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 

ചിറ്റാർ
അപ്രതീക്ഷിതമായി കാറിന്റെ ബോണറ്റിലേക്ക് ചാടിയ പുലിയെ കണ്ട് കാർ ഡ്രൈവർ ഞെട്ടിത്തരിച്ചുപോയി. ഒരു നിമിഷം സ്തബ്ധനായി പോയ െ്രഡെവർ നോക്കവേ പെെട്ടന്ന് പുലി കാട്ടിലേക്ക് ചാടി മറഞ്ഞു. തണ്ണിത്തോട് പഞ്ചായത്തിലെ പ്രസിദ്ധമായ അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രി 8.20നാണ് സംഭവം നടന്നത്. സിപിഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദിന്റെ കാറിനു മുകളിലേക്കാണ് പുലി ചാടിയത്. മണ്ണീറയിൽ കമ്മിറ്റി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. കാറിൽ പ്രവീൺ മാത്രമേ ഉണ്ടായിരുന്നുള്ളു. മണ്ണീറ നിവാസികളും സ്കൂൾ വിദ്യാർത്ഥികളും നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. വനം വകുപ്പ് അതീവ സുരക്ഷയൊരുക്കണം.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top