14 November Wednesday

ധർണയിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 തിരുവല്ല

ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ) നേതൃത്വത്തിൽ മന്ത്രി മാത്യു ടി തോമസിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രാമൻചിറയിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സമിതിയുടെ തിരുവല്ല യൂണിറ്റ് യോഗം വ്യക്തമാക്കി. അതിനാൽ ഈ ആവശ്യമുന്നയിച്ച് മറ്റ് സംഘടനകൾ വ്യാഴാഴ്ച നടത്തുന്ന മാർച്ചും ധർണയും അനുചിതമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിൽ പങ്കെടുക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. 
ടൗണിലെ എംസി റോഡ് നവീകരണം കെഎസ്ടിപി ഏറ്റെടുത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നിർമാണങ്ങൾ വൈകിപ്പിക്കാൻ കാരണമാകുമെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും യോഗം ആരോപിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അധ്യക്ഷനായി. റിജു വാഴൂർ, ജിജോ ജോസഫ്, തോമസ് ചെറിയാൻ കോവൂർ, സജി ചെറിയാൻ, ബെന്നി മനയ്ക്കൽ, ഷെറി സി ജോസഫ്, ബിജോ വടശേരിൽ, സിയാ മജീദ്, അനിയൻകുഞ്ഞ് വർഗീസ്, വിനയൻ, സിജി പരിയേക്കൽ, ജേക്കബ് സഖറിയ, അനിൽ മുരിക്കനാട്ടിൽ, അലക്സ് പോൾ, അഫ്സൽ അഹമ്മദ് എന്നിവർ സംസാരിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top