25 September Tuesday

റാന്നിയിൽ പേപ്പട്ടി ശല്യം; 5 പേർക്ക് കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 റാന്നി

റാന്നിയിൽ പേപ്പട്ടിയുടെ കടിയേറ്റ‌്  5 പേർക്ക് പരിക്ക‌്. മേപ്പുറത്ത് ശമുവേലിനെയാണ് കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. ഇയാളുടെ കണ്ണിനും കടിയേറ്റു. കണ്ണം തുരുത്തിൽ വിജയൻ (52), കൊട്ടാരക്കര നി ലേശ്വരം ഉണ്ണികൃഷ്ണൻ (50), എരുമേലി അറയ്ക്കൽ അനീഷ് (32), ബംഗാളി സ്വദേശി ബിജു റായി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച പകൽ 12ന് ഇട്ടിയപ്പാറയിൽ വച്ചാണ് പട്ടിയുടെ ആക്രമണം ഉണ്ടായത്.
റാന്നി റാന്നിയിൽ ശുചീകരണ പ്രവർത്തനം നടത്താൻ സി പി ഐ എം പത്തനാപുരം ഏരിയ കമ്മിറ്റിയിൽ നിന്ന്  150 വാളണ്ടിയർമാർ കൂടി ബുധനാഴ്ച റാന്നിയിൽ എത്തി.ഏരിയ സെക്രട്ടറി എൻ ജഗദീശൻ ജില്ലാ ക മ്മിറ്റിയംഗങ്ങളായ ഡി അജയകുമാർ, എം. മീരാപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ ഉൾപ്പെടെ സർവ സജ്ജീകരണങ്ങളോടെയാണ് ഇവർ എത്തിയത്.
 
പ്രധാന വാർത്തകൾ
Top