14 November Wednesday

ദുരന്തമേഖലയിൽ ശുചീകരണത്തിന‌് കില ഇടിസിയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 പത്തനംതിട്ട

പ്രളയ ദുരന്തമേഖലയിൽ കൊട്ടാരക്കരയിലെ കില വികസന പരിശീലന കേന്ദ്രം അധ്യാപകരും ജീവനക്കാരും ശുചീകരണം തുടങ്ങി. ആറൻമുള  പഞ്ചായത്തിലെ  കുറിച്ചിമുട്ടം എഴിക്കാട് കോളനി നിവാസികളുൾപ്പെടെയുള്ളവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന വല്ലന എച്ച്എസ്എസ്  പരിസരത്താണ് ശുചീകരണം ആരംഭിച്ചത്. പൊതു സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി ആറൻമുളയിലെ ഡിടിപിസിയുടെ ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററിന്റെ  ശുചീകരണവും ഇടിസി ടീം ആരംഭിച്ചു.   കില  വികസന പരിശീലന കേന്ദ്രം (ഇടിസി) പ്രിൻസിപ്പൽ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘത്തിൽ അധ്യാപകരും ജീവനക്കാരും ഫാം ജീവനക്കാരുമായി മുപ്പതോളം പേരുണ്ട‌്.  ജില്ലാ ഭാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാശുചിത്വമിഷൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ. പന്തളം ബോക്ക് പ്രസിഡന്റ് കെ തങ്കമ്മ, വെസ് പ്രസിഡന്റ് സതീഷ് കുമാർ, ഇടിസി പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ, സംസ്ഥാന ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ജോൺസൺ പ്രേംകുമാർ, പിഎയു പ്രോജക്ട് ഡയറക്ടർ എൻ ഹരി, ശുചിത്വമിഷൻ കോഓർഡിനേറ്റർ കെ രശ്മിമോൾ, പന്തളം ബിഡിഒ അനു മാത്യു ജോർജ്, വിഇഒ രാഹുൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വരും ദിവസങ്ങളിലും ഇടിസി സംഘം ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top