21 November Wednesday

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഡിവൈഎഫ‌്ഐ പ്രവർത്തകർക്ക‌് മർദ്ദനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 ഇലന്തൂർ 

ഇലന്തൂർ ഗ്രാമപഞ്ചായത്ത‌് മൂന്നാം വാർഡ‌് മെമ്പറുടെ നേതൃത്വത്തിൽ മുത്തൻകുഴി ഭാഗത്തുള്ള  ഡിവൈഎഫ‌്ഐ പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട‌് ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ മുത്തൻകുഴി ഭാഗത്തുള്ള ചെറുപ്പക്കാരും സ‌്ത്രീക‌ളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌്  പൊതി നൽകുന്ന പ്രവർത്തനം നടത്തിവരികയായിരുന്നു. പൊതി ക്രമീകരിക്കുന്നതിനുവേണ്ടി കുറ്റിക്കാലാ സ‌്റ്റേഡിയത്തിൽ ആഹാരം ഉണ്ടാക്കുന്നതിനുവേണ്ടി താൽകാലിക ഷെഡ‌് ഉണ്ടാക്കിയിരുന്നു. ഈ പ്രദേശത്ത‌് മൂന്നാം വാർഡ‌് മെമ്പർ എത്തുകയും ഇത‌് ദുരിതാശ്വാസ ക്യാമ്പായി പ്രഖ്യാപിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങൾ ഇതിനെ എതിർക്കുകയും ഇത‌് ദുരിതാശ്വാസ ക്യാമ്പ‌് അല്ലെന്നും ഇത‌് ദുരിതാശ്വാസ ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിന‌് ആഹാരം ക്രമീകരിക്കുന്ന സ്ഥലമാണിതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശവാസികൾ ഓണാഘോഷത്തിന്റെ ഭാഗമായി അവിടെ ഭക്ഷണം ക്രമീകരിച്ച‌് കഴിക്കുന്ന സമയത്ത‌് ഒന്നാം വാർഡ‌് മെമ്പർ മണ്ണിൽ വീട്ടിൽ ശ്രീജിത്ത‌് എന്നിവർ ചേർന്ന‌് ബൈക്കിൽ അതിവേഗത്തിൽ പോവുകയുണ്ടായി. ഇതിനെ നാട്ടുകാർ ചോദ്യം ചെയ്യുകയും നാട്ടുകാരുടെ ഇടയിൽക്കൂടി ഇവർ വാഹനം അതിവേഗത്തിൽ ഓടിച്ച‌് പോവുകയും ചെയ‌്തു. അതിനുശേഷം രാത്രി 11ന‌് ശേഷം വീടിന്റെ മുറ്റത്ത‌് നിന്നിരുന്ന ഡിവൈഎഫ‌്ഐ യൂണിറ്റ‌് പ്രസിഡന്റ‌് അനന്തുവിനെയും വാര്യാപുരം യൂണിറ്റ‌് കമ്മിറ്റയംഗം സുബിത്ത‌് എന്നിവരെ മൂന്നാം വാർ‌ഡ‌് മെമ്പറുടെ നേതൃത്വത്തിൽ പിടിച്ചുകൊണ്ടുപോവുകയും മണ്ണിൽ വീട്ടിൽ മധു, മകൻ ശ്രിത്ത‌്, മൂന്നാം വാർഡ‌് മെമ്പർ എന്നിവർ ചേർന്ന‌് കമ്പിവടി ഉപയോഗിച്ച‌് അതിക്രൂരമായി മർദ്ദിച്ചു. സുബിത്തിന്റെ ശരീരത്താകെ കമ്പിവടികൊണ്ടുള്ള ചതവുകളും നട്ടെല്ലിന‌് പരിക്കും പറ്റിയിട്ടുണ്ട‌്. യൂണിറ്റ‌് പ്രസിഡന്റ‌് അനന്തുവിനെ ജാതിപ്പേര‌് വിളിച്ച‌് ആക്ഷേപിച്ച‌് മർദ്ദിച്ചു. അതിന‌് ശേഷം നാട്ടുകാർ കാൺകെ സ്വന്തം വീട്ടിലെ സാധനങ്ങൾ സ്വന്തമായി അടിച്ചുപൊട്ടിക്കുകയും വീട‌് ആക്രമിച്ചു എന്നുവരുത്തി തീർക്കുന്നതിനുള്ള ശ്രമം ഉണ്ടാവുകയും ചെയ‌്തു. മുത്തൻകുഴി ഭാഗങ്ങത്തുള്ള ചെറുപ്പക്കാരെ ആക്രമിച്ചതിന‌് നേതൃത്വം നൽകിയ വാർഡ‌് മെമ്പറെ അറസ‌്റ്റ‌് ചെയ്യണമെന്ന‌് നാട്ടുകാർ ആവശ്യപ്പെട്ടു. സമാധാനപരമായി നിന്നിരുന്ന നാടിനെ സംഘർഷത്തിലേക്ക‌് നയിച്ച മൂന്നാം വാർഡുമെമ്പറെയും ബാക്കിയുള്ള പ്രതികളെയും അറസ‌്റ്റ‌് ചെയ്യണമെന്ന‌് പാർടി ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ‌്ഐ േ്ബ്ലാക്ക‌് കമ്മിറ്റിയും ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top