14 November Wednesday

ഡോ. വർഗീസ് കുര്യൻ 10,000 ഓണകിറ്റുകൾ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
ചിറ്റാർ
പ്രളയകെടുതിയിലായ ജനതയ്ക്ക് കൈത്താങ്ങായി പതിനായിരം ഓണകിറ്റുകൾ വിതരണം ചെയ്തു.വർഗീസ് വർഗീസ് ആന്റ് തങ്കമ്മ വർഗീസ് ട്രസ്റ്റ് ചെയർമാൻ ഡോ. വർഗിസ് കുര്യൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ,തിരുവനന്തപുരത്ത് വെമ്പായം, പൊൻമുടി, ആലപ്പുഴ ജില്ലയിൽ വയലാർ എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചിറ്റാറിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി വി വർഗീസ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈലജ ബീവി അധ്യക്ഷയായി. ചിറ്റാർ പഞ്ചായത്തിലെ കിറ്റുകളുടെ വിതരണം പ്രസിഡന്റ് രവികല എബിയും സീതത്തോട് പഞ്ചായത്തിന്റെ വിതരണം പ്രസിഡന്റ് ലേഖാ സുരേഷും ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർമാരായ ജേക്കബ് വളയംപള്ളി, ഷാനു സലീം,ഓമന ശ്രീധരൻ, പഞ്ചായത്ത് മെമ്പർമാരായ പി ആർ പ്രമോദ്, ടി കെ സജി, ജി നന്ദകുമാർ, സതി മധു, സജിനി സുരേഷ്, സുമേഷ് കുമാർ, ബീന മുഹമ്മദ് റാഫി, ഡിഅച്ചൻകുഞ്ഞ്, സൂസൻ മേബിൾ സലീം, ശ്രീന ഷിബു, രാജുവട്ടമല, എലിസബേത്ത് ജോസഫ്, അന്നമ്മ ജോർജ്, മറിയാമ്മ വർഗീസ്, ഡി ശശിധരൻ, മോഹൻദാസ്, ഓമന പ്രഭാകരൻ,  സുജശ്രീകുമാർ, എന്നിവർ സന്നിഹിതരായി.
വികെഎൽ ഗ്രൂപ്പ് കമ്പനി ചിറ്റാർ എസ്റ്റേറ്റ് മാനേജർ കുഞ്ഞുമോൻ കണികുന്നത്ത് നേതൃത്വം നൽകി.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top