19 September Wednesday

മന്ത്രി ഇ ചന്ദ്രശേഖരൻ റാന്നി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 റാന്നി

വെള്ളപ്പൊക്ക കെടുതി നേരിട്ട് മനസ്സിലാക്കാൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ റാന്നിയിലെത്തി. റാന്നി പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ രാജു എബ്രഹാം എംഎൽഎ, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എം വി വിദ്യാധരൻ, സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, സിപിഐ മണ്ഡലം സെക്രട്ടറി മനോജ് ചരളേൽ എന്നിവരുമായി വിശദമായ ചർച്ച നടത്തി. ബിനോയ് വിശ്വം എം പി യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 
ഇടുക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ മന്ത്രിയും എംപി യും എത്തിയത്. പ്രളയക്കെടുതിയിൽ കടകളും ബാങ്കും ഇല്ലാത്ത സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം നേരിഇ ചന്ദ്രശേഖരൻ ട്ട റാന്നിയിൽ എം എൽ എ യുടെ നേതൃത്വത്തിൽ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി എംഎൽഎയെ അഭിനന്ദനങ്ങൾ അറിയിച്ചു.   
 
പ്രധാന വാർത്തകൾ
Top