14 November Wednesday
ജീവിത ശൈലിരോഗം

കൂടുതൽ ഹൃദയാരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 

തിരുവല്ല 
ജീവിതശൈലീരോഗങ്ങൾ മൂലം ഹൃദയത്തിന് തകരാറുണ്ടാകുന്നവരുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹാർട്ട് ഫെയിലർ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ അനിവാര്യമാണെന്ന് സിഎംസി വെല്ലൂർ മുൻ ഡയറക്ടറും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. സുനിൽ തോമസ് ചാണ്ടി പറഞ്ഞു. ബിലീവേഴ്സ്ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗത്തോടനുബന്ധിച്ച് പുതിയതായി ആരംഭിച്ച അഡ്വാൻസ്ഡ് ഹാർട്ട്ഫെയിലർ ആന്റ് ട്രാൻസ്പ്ലാന്റ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഹാർട്ട് ഫെയിലർ (ഹൃദയപേശികൾക്കുണ്ടാകുന്ന ബലക്ഷയം) രോഗികളുടെ എണ്ണം ആഗോളതലത്തിലുള്ളതിനേക്കാൾ അധികമാണ് കേരളത്തിലെന്നും ഹാർട്ട്ഫെയിലർ സ്പെഷ്യാലിറ്റിയോടൊപ്പം ട്രാൻസ്പ്ലാന്റ് ക്ലിനിക്ക് കൂടി പ്രവർത്തനം ആരംഭിക്കുന്നത് അനേകർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
ആശുപത്രി ഡയറക്ടർ ഡോ. ജോർജ്ചാണ്ടി മറ്റീത്ര, മെഡിക്കൽ മിഷൻസ് ഡയറക്ടർ റവ.ഫാ.ഡോ.ഡാനിയൽജോൺസൺ,അസോസിയറ്റ് ഡയറക്ടർ ഡോ. മോഹൻ വർഗീസ്, കാർഡിയോളജിവിഭാഗം ഡോക്ടർമാരായ ഡോ. ആർ. സുരേഷ്കുമാർ, ഡോ. ടി യുസക്കറിയാസ്, ഡോ. ലീനാ തോമസ്, ഡോ. മിനു തോമസ്എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 
 
 
 
പ്രധാന വാർത്തകൾ
Top