21 September Friday

പ്രളയക്കെടുതിയിൽ ആശ്വാസവുമായി അമേരിക്കയിൽനിന്ന് ഡിഎംഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 തിരുവല്ല

വെള്ളപ്പൊക്കത്തിന്റെ തീരാദുരിതമനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ കുറ്റൂർ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറു കുടുംബാംഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ നാട്ടിലെ ഒരുപറ്റം യുവാക്കളുമായി സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
  കുറ്റൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ അർഹരായവരെ കണ്ടെത്തുന്നതിനും കിറ്റുകൾ എത്തിക്കുന്നതിനും പഞ്ചായത്ത് അംഗം ഹരികൃഷ്ണനോടൊപ്പം ഡിഎംഎയുടെ പ്രതിനിധികളായി ടി എസ് ശ്രീകുമാർ, ദേവിക രാജേഷ്, ഉഷ ശ്രീകുമാർ, പ്രമുഖ മാധ്യമ അവതാരക നന്ദിനി  ശ്രീകുമാർ എന്നിവരും സന്നദ്ധപ്രവർത്തകരായ സുരേഷ് പുത്തൻപുരക്കൽ, ശ്യാം, ഗോപാലകൃഷ്ണൻ തുടങ്ങിയവരും പ്രവർത്തിച്ചുവരുന്നു.
 
 
പ്രധാന വാർത്തകൾ
Top