Top
20
Tuesday, February 2018
About UsE-Paper

ലോകപക്ഷാഘാത ദിനാചരണം

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌
ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച പക്ഷാഘാതത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ ന്യൂറോളജി ഒപി അങ്കണത്തില്‍ വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട >  ജനറല്‍ ആശുപത്രി  ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച  പക്ഷാഘാതത്തെക്കുറിച്ചുള്ള  ബോധവല്‍ക്കരണ സെമിനാര്‍ ന്യൂറോളജി ഒപി അങ്കണത്തില്‍ വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സന്‍ രജനി പ്രദീപ് അധ്യക്ഷയായി.  

ജനറല്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ജോര്‍ജ്ജ് പക്ഷാഘാതം എന്തെന്നും ലക്ഷണങ്ങളെന്തൊക്കെയെന്നും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചികിത്സാ രീതിയെക്കുറിച്ചും ക്ളാസ്സെടുത്തു. ജനറല്‍ ആശുപത്രിയിലെ ചികിത്സയിലൂടെ ഏറെക്കുറെ രോഗം ഭേദപ്പെട്ട ശിവാനന്ദന്‍ പിള്ള, തിലകരാജന്‍, പൊന്നമ്മ എന്നിവര്‍ വേദിയില്‍ തങ്ങളുടെ അനുഭവ സാക്ഷ്യം വിവരിച്ചു.
എന്‍സിഡി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ  ഗോപാല്‍,  ജില്ലാ മെഡിക്കല്‍  ഓഫീസര്‍ ഇന്‍ ചാര്‍ജ്  ഡോ. അനിതാകുമാരി എല്‍,  ദേശീയ ആരോഗ്യ ദൌത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡെപ്യൂട്ടി  ഡിഎംഒ  ഡോ. അനിതാകുമാരി ടി, സിന്ധു അനില്‍, പി കെ ജേക്കബ്,  സാജന്‍ മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  
 
 

Related News

കൂടുതൽ വാർത്തകൾ »