15 November Thursday
കാട്ടാന ശല്യം

ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
 
ചിറ്റാർ 
കാട്ടാനകളുടെ നിരന്തര അക്രമണം മൂലം കൃഷിയിടങ്ങൾ നശിക്കുന്ന കൊച്ചുകോയിക്കൽ പ്രദേശവാസികൾ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്ച രാവിലെ 10ന് നടന്ന പ്രതിക്ഷേധ മാർച്ചിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തു. കർഷക സംഘം നേതൃത്വത്തിലാണ് മാർച്ച് നടന്നത്. കാട്ടാനകൾ കൂട്ടമായി ഇറങ്ങി ഏക്കറുകണക്കിന് കൃഷിയിടമാണ് നശിപ്പിച്ചത്. പകലും രാത്രിയിലും ഒരുപോലെ കാട്ടാന പ്രദേശത്ത് വിഹരിക്കുകയാണ്. ഇതുകാരണം കുട്ടികൾക്ക്സ്കൂളിൽ പോകാനും പ്രായമേറിയവർക്ക് തൊഴിലിനു പോകാനും ഭയമാണ.്ആനക്കൂട്ടം നാശം വിതയ്ക്കുന്ന പ്രദേശം സന്ദർശിക്കാൻ വനപാലകർ തയ്യാറാകുന്നില്ല. വനസംരക്ഷണസമതിയുടെ അക്കൗണ്ടിൽ ചെലവാകാത്ത ലക്ഷക്കണക്കിനു രൂപയുണ്ട്. കൃഷി നശിച്ചവർക്ക് ഈ തുക നൽകാൻ വനം വകുപ്പ് തയ്യാറാകണം. മാസങ്ങൾക്കു മുമ്പ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് 2000 രൂപയാണ് വനം വകുപ്പ് ആകെ നൽകിയത്.സമരം സിതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖസുരേഷ് ഉദ്ഘാടനം ചെയ്തു. സി എൻ രാഹുൽ അധ്യക്ഷനായി, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റ് അംഗം ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ പി ആർ പ്രമോദ്, കർഷക സംഘം മേഖല പ്രസിഡന്റ് കെ എൻ സുഭാഷ്, വാർഡംഗം സജിനി സുരേഷ്, മുൻ വാർഡ് അംഗം രാജൻ കൊടിഞ്ഞിയിൽ, യശോധരൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top