23 September Sunday

പ്രളയബാധിതർക്കുള്ള മരുന്നെല്ലാം യുവമോർച്ചക്കാർ കടത്തിയെന്ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
പത്തനംതിട്ട 
പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള മരുന്നുകൾ, വസ്ത്രങ്ങൾ ,ടിൻ ഫുഡ് എന്നിവ യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി കടത്തികൊണ്ട് പോയി. യുവമോർച്ച ദേശീയ അധ്യക്ഷ പുനം മഹാജൻ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള മരുന്നുകൾ, വസ്ത്രങ്ങൾ,ടിൻ ഫുഡ് എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ നിലവിൽ യുവമോർച്ചക്ക് ജില്ല കമ്മിറ്റി ഇല്ലത്തതുകൊണ്ട് കഴിഞ്ഞ ദിവസം യുവമോർച്ച സംസ്ഥാന പ്രസിഡന്റ പ്രകാശ്ബാബു ജില്ലയിൽ നേരിട്ടെഎത്തി ഒരു കണ്ടെയ് നർ സാധനങ്ങൾ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇറക്കി മണ്ഡലം തിരിച്ച് വിതരണം ചെയ്യാൻ അദേഹം തന്നെ നേരിട്ട് തരം തിരിച്ച് വെക്കുകയും ചെയതു. സാധനങ്ങൾ  വിതരണം ചെയ്യാൻ മണ്ഡലം പ്രസിഡന്റുമാരെ ചുമതലപെടുത്തിയതിന് ശേഷമാണ് സംസ്ഥാന പ്രസിഡന്റ് ജില്ലയിൽ നിന്ന് പോയത്.
ചെക്ക് കേസടക്കം നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായ കഴിഞ്ഞ ജില്ല കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അതിരാവിലെയാണത്രേ സാധനങ്ങൾ കടത്തികൊണ്ട് പോയത്.പത്തനംതിട്ടയിൽ പുതുതായി തുടങ്ങുന്ന ഹോട്ടലിന്റെ സ്റ്റോർറൂമിൽ ജില്ലയിൽ എത്തിയ പകുതിയിൽ കുടുതൽ സാധനങ്ങൾ പൂഴ്ത്തി വച്ചിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന സാധനം പോലും കടത്തുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തിതിൽ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം ഉണ്ട്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top