21 September Friday

തിരുവോണം, അവിട്ടം... വാവ പിടിച്ചത് 2 രാജവെമ്പാല

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 ചിറ്റാർ

തിരുവോണത്തിനും അവിട്ടത്തിലും വിശ്രമമില്ലാതെ പണിയെടുത്ത വാവ സുരേഷ്. രണ്ടു ദിവസങ്ങളിലായി പിടികൂടിയത് രണ്ട് രാജവെമ്പാലകളെ. 
ചിറ്റാറിൽ നീലിപിലാവിൽ നിന്ന് ശനിയാഴ്ച 147‐ാമത്തേതും സീതത്തോട് പഞ്ചായത്തിലെ സീതക്കുഴിയിൽ നിന്ന് 148‐ാമത്തെയും രാജവെമ്പാലകളെയാണ് പിടികൂടിയത്ത്. നീലിപിലാവ് പനച്ചിക്കൽ ഏലിയാസിന്റെ വീടിനു സമീപം ശനിയാഴ്ച വൈകിട്ട് ഏഴിനാണ്  പാമ്പിനെ കണ്ടത്. രാത്രി 12 ന് കൊല്ലത്തു നിന്ന് എത്തിയാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. 
അതേസമയം നീലിപിലാവിൽനിന്ന് റാന്നിയിലെ പ്രളയബാധിത പ്രദേശത്ത് എത്തി ശുചീകരണത്തിൽ ഏർപ്പെട്ടു നിൽക്കെയാണ് ഞായറാഴ്ച സീതത്തോട്ടിൽ രാജവെമ്പാലയെ കണ്ട വിവരം അറിഞ്ഞത്. സീതക്കുഴി വാരിയത്ത് വീട്ടിൽ രാജുവിന്റെ വീടിനോടു ചേർന്ന ഷെഡിൽ ഒരു ചേരയെ അകത്താക്കുന്ന രാജവെമ്പാലയെ ആണ് വീട്ടുകാർ കണ്ടത്. 
പാമ്പുകൾക്ക് 12 അടി വീതം നീളമുണ്ട്. ആൺ പാമ്പുകളുമാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top