14 November Wednesday
എസ്എഫ്ഐ പ്രതിഷേധിച്ചു

കാവുംഭാഗം ഡിബി സ്കൂളിൽ ആർഎസ്എസ് എബിവിപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

 

 
തിരുവല്ല 
 കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ ആർഎസ്എസ്, എബിവിപി സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ തിരുവല്ല ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ആർഎസ്എസ് ക്രിമിനലുകളുടെ സഹായത്തോടെ ഒരാഴ്ചയിലധികമായി സ്കൂളിൽ എബിവിപി ഗുണ്ടായിസം നടത്തുകയാണ്. വ്യാഴാഴ്ച പഠിപ്പുമുടക്കിന്റെ മറവിൽ ആർഎസ്എസ്, എബിവിപി ഗുണ്ടകൾ അധ്യാപകരെയും വിദ്യാർഥിനികളെയും ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. 
  എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനന്തു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി അലൻ എന്നിവരെ കഴിഞ്ഞദിവസം ഇക്കൂട്ടർ മർദ്ദിച്ചിരുന്നു. സ്കൂളിൽ എസ്എഫ്ഐയ്ക്കുള്ള സ്വാധീനത്തിൽ വിറളിപൂണ്ട് എബിവിപി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 
കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ എബിവിപി, ആർഎസ്എസ് ക്രിമിനലുകൾ നടത്തുന്ന ആക്രമണങ്ങൾ പൊലീസ് അന്വേഷിക്കണമെന്ന് സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ആവശ്യപ്പെട്ടു. സ്കൂൾ തുറന്നശേഷം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കാവുംഭാഗം കേന്ദ്രീകരിച്ച് വലിയ ആക്രമണങ്ങളാണ് നടന്നുവരുന്നത്. ഇത് അംഗീകരിക്കാനാകില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് ഫ്രാൻസിസ് വി ആന്റണി ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top