18 September Tuesday
10 വീടുകൾ നിർമിച്ചു നൽകും

ബഥനി കലാ കുവൈറ്റ് ഗ്രാമം ആദ്യ വീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

കലാ കുവൈറ്റ് ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ വീടുകളുടെ തറക്കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 ചിറ്റാർ 

വേദനിക്കുന്ന ഹൃദയങ്ങൾക്ക് സാന്ത്വനമായി സഹജീവികൾക്ക് വാസയോഗ്യമായ ഭവനം ഒരുക്കി സമൂഹത്തിന് മാതൃകയാകുന്ന കലാ കുവൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് പെരുനാട്ടിൽ തുടക്കമായി. പെരുനാട് ബഥനി ആശ്രമം സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ കലാ കുവൈറ്റ് ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്.
ബുധനാഴ്ച നടന്ന ചടങ്ങിൽ വീടുകളുടെ തറക്കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടി കെ പി ഉദയഭാനു നിർവഹിച്ചു. സുകർമ ഹെൽത്ത് ഫൗണ്ടേഷൻ ചെയർമാൻ പി എസ് മോഹനൻ അധ്യക്ഷനായി.
ബഥനി ആശ്രമം സുപ്പീരിയർ ഫ.സക്കറിയ, ഫാ. മത്തായി, തോമസ് റമ്പാച്ചൻ, സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, സംസ്ഥാന യുവജനക്ഷേമ ബോർഡംഗം കെ യു ജനീഷ് കുമാർ, പി ആർ പ്രമോദ്, ജോബി ടി ഈശോ, റോബിൻ കെ തോമസ്, ബഞ്ചമിൻ ജോസ് ജേക്കബ്, കലാ കുവൈറ്റ് പ്രവർത്തകരായ കെ വിനോദ്, ജേക്കബ് മാത്യു, പാലിയേറ്റീവ് പ്രവർത്തകരായ പി കെ ബിനു, പി കെ അനിൽകുമാർ, പി കെ സുഗതൻ, കോൺട്രാക്ടർ വിനോദ്, ടി ജി ഷാജി, കെ കെ സോമരാജൻ, കെ ജി ശാന്തമ്മ, ബി പ്രദീപ്കുമാർ, എസ് ജി സജി എന്നിവർ  സന്നിഹിതരായി
കലാ കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ഫാ. ബഞ്ചമിൻ നന്ദിയും പറഞ്ഞു.
റാന്നി പെരുനാട് ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഭൂമി സൗജന്യമായി കലാ കുവൈറ്റിന് നൽകിയത്. 1978ൽ കുവൈറ്റിൽ ആരംഭിച്ച പുരോഗമന സാംസ്ക്കാരിക സംഘടനയാണ് കലാ കുവൈറ്റ്. സംഘടനയുടെ40‐ാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് ഇവിടെ പത്ത് വീടുകൾ ഒരുങ്ങുന്നത്. ബഥനി കലാ കുവൈറ്റ് ഗ്രാമം എന്നാണ് വീടുകൾ പണിയുന്ന ഈ മേഖലയ്ക്ക് നൽകിയിരിക്കുന്ന പേര്.
 
 
പ്രധാന വാർത്തകൾ
Top