19 November Monday

ദുരിത പ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 തിരുവല്ല

വെള്ളപ്പൊക്ക കെടുതികൾ മൂലം ഉണ്ടായദുരിത ബാധിത പ്രദേശങ്ങളിൽ വിവിധ ചാരിറ്റബിൾ ട്രസ്റ്റുകളുടെയും സഹകരണ ബാങ്കുകളുടെയും നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ നേരിട്ടത് അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെട്ട പടിഞ്ഞാറൻ താലൂക്കായ തിരുവല്ലയിലാണ്. 
 വെൺപാല കെ പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 1450 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വെൺപാല, കല്ലുങ്കൽ, കാരാത്ര, കൊട്ടയ്ക്കാട്ടുമാലി, പാലിയേക്കര, കുഴിലേവിപ്പുറം, ചമ്പക്കുളം എന്നിവിടങ്ങളിൽ മാനേജിങ് ട്രസ്റ്റി കെ പി വിജയൻ, സെക്രട്ടറി എം പി ഗോപാലകൃഷ്ണൻ, എൻ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. 
 തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന അരി വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. 
 നെടുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭക്ഷ്യ ധാന്യ വിതരണം പ്രസിഡന്റ് എ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സഹകരണ ബാങ്കിന്റെ ഭക്ഷ്യ ധാന്യ വിതരണം പി എസ് ലാലൻ ഉദ്്ഘാടനം ചെയ്തു.   
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top