14 November Wednesday

വാവ സുരേഷ്‌ പിടിച്ചത് 144‐ാം രാജവെമ്പാല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

ചിറ്റാറിൽ നിന്ന്‌ പിടിച്ച രാജവെമ്പാലയുമായി വാവ സുരേഷ്‌

 ചിറ്റാർ

വാവ സുരേഷിനു മുന്നിൽ 144‐ാമത്തെ രാജവെമ്പാലയെയും കീഴടങ്ങി. ചിറ്റാർ കട്ടച്ചിറ സെറ്റിൽമെന്റ് കോളനിയിൽ സരോജിനി അമ്മയുടെ അടുക്കളയ്ക്കുള്ളിൽനിന്ന്  ശനിയാഴ്ച വൈകിട്ട് 6.30 നാണ് രാജവെമ്പാലയെ പിടികൂടിയത്.
രാജവെമ്പാലയെ കണ്ട വിവരം പകൽ മൂന്നോടെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അശോകനാണ് അറിയിച്ചത്. പിടികൂടിയ പെൺ  രാജവെമ്പാലയ്ക്ക് നാലു വയസ് പ്രായവും 12 അടിയിലേറെ നീളവും ഉണ്ടായിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദേ്യാഗസ്ഥരുടെ  നിർദ്ദേശ പ്രകാരം അവരുടെ സാന്നിധ്യത്തിൽ  ഉൾവനത്തിൽ തുറന്നുവിട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top