25 September Tuesday

വീടുതകർന്ന 4 രക്ഷാപ്രവർത്തകർക്ക് കാതോലിക്കാ ബാവയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 കോഴഞ്ചേരി 

സ്വന്തം വീടുകൾ ഒഴുക്കിൽ പെട്ട് തകർന്നിട്ടും നാട്ടുകാരെ രക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച കോഴഞ്ചേരി വഞ്ചിത്രയിലെ നാലു യുവാക്കൾക്ക് അനുമോദനവും വീടുവയ്ക്കാൻ ധനസഹായവും. കർദിനാൾ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവയാണ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമ്പോൾ ഇവരുടെ നിസ്വാർഥ സേവനം തിരിച്ചറിഞ്ഞ് വീടുവയ്ക്കാൻ രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചത്.  കോഴഞ്ചേരി വഞ്ചിത്ര കടവിൽ ജോൺസൺ, റെജി, രഞ്ജി, അനീഷ് പീറ്റർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇവരിൽ ആദ്യ മൂന്നുപോരുടേയും വീടുകൾ പൂർണ്ണമായും അനീഷിന്റെ വീട് ഭാഗികമായും തകർന്നു. വഞ്ചിത്ര പാറയിൽ മടത്തറയിൽ ബാബു നൂറിലധികം ആളുകളെ രക്ഷിച്ചിരുന്നു. 
 
പ്രധാന വാർത്തകൾ
Top