20 November Tuesday

റാന്നിയിേലക്ക് സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 റാന്നി

വെള്ളപ്പൊക്കംമൂലം നട്ടംതിരിഞ്ഞവർക്ക് ആശ്വാസമായി രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ റാന്നിയിൽ ആരംഭിച്ച കലക്ഷൻ സെന്റർ. പ്രതീക്ഷിക്കാതെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എറ്റവും ആവശ്യമായത് കഴിക്കാൻ ഭക്ഷണവും ധരിക്കാൻ വസ്ത്രവുമായിരുന്നു. റാന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാം വെള്ളത്തിലായതോടെ ഇവയ്ക്ക് വലിയ ക്ഷാമമായി. 
എന്നാൽ പ്രശ്ന സമയത്ത് റാന്നിയിലെ സിപിഐ എം ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി റാന്നിക്കാർക്ക് ഭക്ഷണത്തിനോ വസ്ത്രത്തിനോ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഉദാരമതികളിൽ നിന്നും വലിയ സഹായങ്ങളാണ് ദിവസവും കലക്ഷൻ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇതിനോടകം 500 ചാക്ക് അരിയും 50,000 ലിറ്റർ വെള്ളവുമാണ് ദുരിത മേഖലയിലെ ജനങ്ങൾക്ക് എത്തിച്ചത്. ഇതുകൂടാതെ നിത്യോപയോഗ സാധനങ്ങളും തുണിത്തരങ്ങളും പലചരക്ക് സാധനങ്ങളും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകിയിട്ടുണ്ട്. ഉദാരമതികളായവർ നൽകിയ സംഭാവനകളാണ് ഇത്തരത്തിൽ ഒരു പ്രവർത്തനം സാധ്യമാക്കിയത്. 
സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി, ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി, സിപിഐ എം നെയ്യാറ്റിൻകര ലോക്കൽ കമ്മിറ്റി, ഫ്രണ്ട്സ് ഓഫ് ചെന്നെ, കർണാടക വെൽഫെയർ അസോസിയേഷൻ, ഐഎസ്ആർഒ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ, കിൻലി, തിരുവനന്തപുരം രജിസ്റ്റേർഡ് ക്രഷേഴ്സ്, ജെസിബി ടിപ്പർ ഉടമകൾ തുടങ്ങി മനുഷ്യ സ്നേഹികളായ എല്ലാവരും സഹായഹസ്തവുമായി രംഗത്തുവന്നു. 
ഇവരുടെ സഹായങ്ങൾ ശേഖരിച്ച് കൃത്യമായി ആവശ്യവസ്തുക്കൾ വെള്ളപ്പൊക്കത്തിന് ഇരയായവരുടെ വീടുകളിൽ എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്. സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ മത്തായി ചാക്കോ, കോമളം അനിരുദ്ധൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇതോടൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നും നിർലോഭമായ സഹായവും ലഭിക്കുന്നുണ്ട്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top