Top
23
Tuesday, January 2018
About UsE-Paper

മൂലധനത്തിന്റെ 150-ാം വാര്‍ഷികം: സെമിനാര്‍ പ്രൌഢമായി

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌
കാറല്‍ മാക്സിന്റെ മൂലധനത്തിന്റെ 150-ാം വാര്‍ഷികത്തില്‍ വി എസ് ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രവും òജില്ലാ ലൈബ്രറി കൌണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ സംസഥാന ലൈബ്രറി കൌണ്‍സില്‍ എക്സിക്യൂട്ടീവംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട > കാറല്‍ മാക്സിന്റെ മൂലധനത്തിന്റെ 150-ാം വാര്‍ഷികത്തില്‍ വി എസ് ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രവും òജില്ലാ ലൈബ്രറി കൌണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ പ്രൌഢമായി. 

   മൂലധനം എന്ന വിഖ്യാത കൃതി കാലാതീതമായി നിലനില്‍ക്കുമെന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കൃതിയുടെ 150-ാം വാര്‍ഷികം ആചരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം അതിന്റെ ചലനാത്മകതയേയും പ്രവര്‍ത്തന രീതികളെയും ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട് മൂലധനം. പത്ത് വര്‍ഷം നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് കൃതി എഴുതിയത്. 1901നും 1932നും ഇടയില്‍ പുസ്തകത്തിന്റെ പല ഭാഗങ്ങള്‍ വീണ്ടും പ്രസിദ്ധീകരിച്ചു. ബെര്‍ലിനിലെ മാര്‍ക്സ്- എംഗല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം അതിന് ശേഷം കിട്ടാവുന്ന രചനകളെല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിക്കയെന്ന ലക്ഷ്യം മുന്നിട്ട്് പ്രവര്‍ത്തിക്കുന്നു. 2030-ല്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.
   സെമിനാര്‍ സംസഥാന ലൈബ്രറി കൌണ്‍സില്‍ എക്സിക്യൂട്ടീവംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി എസ് ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രം ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ വീണാ ജോര്‍ജ് എംഎല്‍എ, വി എസ് ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രം ട്രഷറാര്‍ കെ പി ഉദയഭാനു, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എ കെ ലഷ്മണന്‍പിള്ള എന്നിവര്‍ സംസാരിച്ചു.  
ò  ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ആര്‍ തുളസീധരന്‍ പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ബാബുജി കോശി നന്ദിയും പറഞ്ഞു.
   തുടര്‍ന്നു നടന്ന സെമിനാറില്‍ 'മൂലധനത്തിന്റെ ചരിത്രപരത' എന്ന വിഷയം ഡോ. കെ എന്‍ ഗണേഷ് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടികെജി നായര്‍ മോഡറേറ്ററായിരുന്നു. 'മിച്ചമുല്യവും മൂലധനവും' എന്ന വിഷയത്തില്‍ പ്രൊഫ. കെ എന്‍ ഗംഗാധരന്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ലൈബ്ര്രറി കൌണ്‍സില്‍ അംഗം ഡോ. പി ജെ ഫിലിപ്പ് മോഡറേറ്ററായി.
പ്രൊഫ. ജി രാജശേഖരന്‍നായര്‍, മുണ്ടപ്പള്ളി തോമസ്, പി ജി ആനന്ദന്‍, ലീലാ ഗംഗാധരന്‍, പി ടി രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.