22 April Sunday

ഇന്ന് നടക്കുന്നത് മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ പറഞ്ഞിട്ടുള്ളത്്: ഡോ. കെ എന്‍ ഗണേഷ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

 പത്തനംതിട്ട > മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് നമ്മളിപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന നോട്ട് നിരോധനവും ജിഎസ്ടിയുമെന്ന് ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു. മൂലധനത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി വി എസ് ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രവും òജില്ലാ ലൈബ്രറി കൌണ്‍സിലും ചേര്‍ന്ന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'മൂലധനത്തിന്റെ ചരിത്രപരത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ബാങ്കുകളിലുള്ള നമ്മുടെ നിക്ഷേപം നമുക്ക് തരില്ലെന്ന് ബാങ്കുകള്‍ തീരുമാനിക്കുന്ന എഫ്ആര്‍ഡിഐ ആക്ട് നടപ്പാക്കാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുകയാണ്. മൂലധനത്തില്‍ പണം തികയാതെ വരുമ്പോള്‍ മറ്റുള്ളവരുടെ വരുമാനത്തില്‍ കൈയേറ്റം നടത്തും. ഇത്തരത്തില്‍ മൂലധനത്തിന്റെ കേന്ദ്രീകരണം ശക്തമാകുന്നതോടുകൂടി മറ്റുള്ളവരുടെ സമ്പത്ത് കവരാന്‍ ശ്രമിക്കും ഇതാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top