25 September Tuesday

മേധാപട്കർ അപ്പർകുട്ടനാട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 പത്തനംതിട്ട 

അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പറ്റി മനസിലാക്കാൻ എത്തിയ നർമ്മദാ ബചാവോ ആന്തോളൻ നേതാവ് മേധാ പട്കർ ജലവിഭവ മന്ത്രി മാത്യു ടി തോമസുമായി നിരണം പഞ്ചായത്ത് മുക്കിൽ കൂടിക്കാഴ്ച നടത്തി. വലിയ ഡാമുകളിലേക്ക് പോകുന്നതിന് ജലവിഭവ വകുപ്പിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഗോവയിൽ നിർമിച്ചിട്ടുള്ള രീതിയിൽ നദിയുടെ തിട്ടയുടെ നിരപ്പിൽ മാത്രം ജലം സംഭരിക്കുന്ന ബന്ദാരകൾ നിർമിക്കാൻ  മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 175 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഏറ്റവും ഉചിതമായ മാർഗമാണെന്ന് മേധാ പട്കർ അഭിപ്രായപ്പെട്ടു. ഇത്തരം നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെ മേധാപട്കർ അഭിനന്ദിച്ചു. അപ്പർ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങൾ മേധാപട്കർ സന്ദർശിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top