Top
21
Sunday, January 2018
About UsE-Paper

ചെന്നീര്‍ക്കര പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തി

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌

 ചെന്നീര്‍ക്കര > ചെന്നീര്‍ക്കര പഞ്ചായത്ത് അംഗവും യൂത്ത് കോ ഓര്‍ഡിനേറ്ററായ മകനും ചേര്‍ന്ന് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി പീഡിപ്പിച്ച സംഭവത്തില്‍ ഇരുവരെയും സംരക്ഷിക്കുന്നുന്ന നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

12-ാം വാര്‍ഡംഗം രാധാമണി സുധാകരനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്ററുമായ ആദര്‍ശും ചേര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. കഴിഞ്ഞ ആറിന് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം കവരുകയും മര്‍ദിക്കുകയും ചെയ്തു. ആദര്‍ശിന്റെ സുഹൃത്ത് ശ്രീരൂപും ഉണ്ടായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ റോഡില്‍ തള്ളി. ഇതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍, ഈ സംഭവത്തില്‍ ആദര്‍ശിനെ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റ് കല അജിത് തയ്യാറായിട്ടില്ല.  പഞ്ചായത്തംഗം രാധാമണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിക്കുകയുമാണ് ചെയ്തത്.
പ്രതിഷേധ മാര്‍ച്ച് സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ ഉദ്ഘാടനം ചെയ്തു. എം ആര്‍ മധു അധ്യക്ഷനായി. പാര്‍ടി ഏരിയ കമ്മിറ്റിയംഗം അനീഷ് വിശ്വനാഥ് സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി കെ കെ കമലാസനന്‍, കെ ഷിജു, അഭിലാഷ് വിശ്വനാഥ്, പ്രസന്ന ബാബു, എ കെ ദാമോദരന്‍, തോമസ് വര്‍ഗീസ്, ഹരീഷ് പുളിക്കന്‍, പ്രദീപ് കുമാര്‍, ബിജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »