19 November Monday

സ്റ്റേഷനിൽ വിളിച്ചുവരുത്തി യുവാവിനെ എസ്ഐ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

 ചിറ്റാർ 

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ എസ്ഐ മർദിച്ച് അവശനാക്കി. ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം സീതത്തോട് കോട്ടകുഴി പുതുപറമ്പിൽ പി എസ് സുരേഷ്കുമാറി(48)നാണ് മർദനമേറ്റത്. 
മൂന്നുകല്ല് സ്വദേശി ബിനോയ് നൽകിയ പരാതിയെ തുടർന്നാണ് സുരേഷിനെ ഞായറാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ബിനോയിയെ അസഭ്യം പറഞ്ഞു എന്നായിരുന്നു പരാതി. ബിനോയി പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനാണ്. ഇയാളോടൊപ്പം ബിജെപിയുടെ പ്രാദേശിക നേതാവും സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ മുന്നിലിട്ടാണ് എസ്ഐ തന്റെ ഇരു ചെകിടത്തുംഅടിച്ചതും കുനിച്ചുനിർത്തി നട്ടെല്ലിന് ഇടിച്ചതുമെന്ന് സുരേഷ് പറഞ്ഞു. സുരേഷ് റാന്നി ബ്ലോക്ക് സാമുഹ്യ ആരോഗ്യേകേന്ദ്രത്തിൽ ചികിത്സയിലാണ്. 
ഞായറാഴ്ച പകൽ 11ന് വിളിച്ചുവരുത്തിയ സുരേഷിനെ മർദിച്ച് അവശനാക്കി വൈകിട്ട് നാലിനാണ് എസ്ഐ ഭപുറത്തുവിട്ടത്. ചിറ്റാർ സ്റ്റേഷനിലെ കവിരാജ് എന്ന എസ്ഐയാണ് തന്നെ മർദിച്ചതെന്നും എസ്ഐക്കെതിരെ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top