12 December Wednesday

പറക്കോട് ബാങ്കിലേക്ക് എൽഡിഎഫ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

എൽഡിഎഫ് നേതൃത്വത്തിൽ പറക്കോട് സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

 അടൂർ

പറക്കോട് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെയും സെക്രട്ടറിയെ അകാരണമായി സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ സഹകാരികൾ ബാങ്കിലേക്ക് മാർച്ച് നടത്തി.  ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഇ കെ സുരേഷ് അധ്യക്ഷനായി. ഡി സജി, അഡ്വ. എസ് മനോജ്, അഡ്വ. ആർ ജയൻ, പി രവീന്ദ്രൻ, കെ ജി വാസുദേവൻ, റോയി ഫിലിപ്പ്, കെ പ്രസന്നകുമാർ, ഇ എ റഹിം, റോഷൻ ജേക്കബ്, ദിവ്യാ റെജി മുഹമ്മദ്, വി വേണു, അഡ്വ. ജോസ് കളീക്കൽ, ജി രാധാകൃഷ്ണൻ,അനസ് മുഹമ്മദ്, വി രാജേഷ്, പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top