24 September Monday

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 അടൂർ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായ പ്രവാഹം. ഏറത്ത് പഞ്ചായത്തിലെ കിളിവയൽ സെന്റ് സിറിൾസ് കോളേജിലും  അടൂറ ബൈപ്പാസ് റോഡിൽ സിപിഐ എം അടൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിലും ആരംഭിച്ച സംഭരണ കേന്ദ്രങ്ങളിലാണ്   ഭക്ഷ്യവസ്തുക്കളുടെയും തുണികളുടെയും മറ്റ് വീട്ടു സാധനങ്ങളുടെയും  പ്രവാഹം.
 ടോറസ് ലോറികളിൽ തിരുനൽവേലി, മധുര, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് സഹായ പ്രവാഹമെത്തുന്നത്. കോളേജിലെ പതിനഞ്ചിലധികം വലിയ ഹാളുകൾ സാധനങ്ങൾ കൊണ്ട് നിറഞ്ഞു. ടോറസ് ലോറികളിൽ എത്തുന്ന സാധനങ്ങൾ സന്നന്ധ വളണ്ടിയർമാർ സുരക്ഷിതമായി ഹാളുകളിലേക്ക് മാറ്റുന്നു. റവന്യൂവിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരടക്കം 30‐ൽ അധികം പേർ സാധനങ്ങൾ ഇറക്കുന്നതിന് വേണ്ട ക്രമീകണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കോളേജിലെ എൻസിസി കേഡറ്റുകൾ സജീവമായി രംഗത്തുണ്ട്. പഞ്ചായത്ത് അധികൃതർ വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നു.
 അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും തുണികളും നിത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളടക്കം സംഭരണ കേന്ദ്രത്തിലെത്തുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുമ്പോൾ വേണ്ട സാധനങ്ങളെല്ലാം വലിയ പായ്ക്കറ്റുകളിലാക്കി സംഭരണ കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. സമാനതകളില്ലാത്ത സഹായമാണ് പല ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top