13 November Tuesday

എന്റെ പുസ്തകം..... ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

 ഇലവുംതിട്ട 

കുട്ടികളെ വായനയുടെ നവലോകത്ത് എത്തിക്കാൻ സരിഗ ഗ്രന്ഥശാലയുടെ 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' എന്ന പദ്ധതിയുടെ ഉദ്ഘാടനം ചന്ദനക്കുന്ന് ഗവ.എസ്എംഎസ് യുപി സ്കുളിൽ മുൻ എംഎൽഎ കെ സി രാജഗോപാലൻ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി ജെ അജയകുമാർ അധ്യക്ഷനായി. പ്രൊഫ.ഡി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി അജീഷ് , ബ്ലോക്ക് പഞ്ചായത്തംഗം  പിങ്കി ശ്രീധരൻ, അധ്യാപികമാരായ സുനിമോൾ, ശോഭന, റിട്ട. ഹെഡ്മിസ്ട്രസ് എസ് ആർ പൊന്നമ്മ, എസ്എംസി ചെയർമാൻ അനിൽ സംഗമം എന്നിവർ സംസാരിച്ചു.
 സംസ്ഥന കവിതാ രചനാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ് പാർവതിയെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബോബി പി വർഗീസ് സ്വാഗതവും ലൈബ്രേറിയൻ ലക്ഷമി ഗോപിനാഥ് നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top