Top
20
Wednesday, September 2017
About UsE-Paper

ഏനാത്ത് ബെയ്ലി പാലം ഏപ്രില്‍ പത്തിനകം: മന്ത്രി ജി സുധാകരന്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
ഏനാത്ത് ബെയ്ലി പാലത്തിന്റെ അബട്ട്മെന്റ് നിര്‍മാണം മന്ത്രി ജി സുധാകരന്‍ പരിശോധിക്കുന്നു

 അടൂര്‍ > ഏനാത്ത് ‘ബെയ്ലി പാലം ഏപ്രില്‍ പത്തിനകം യാത്രയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ അബട്ട്മെന്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. കല്ലടയാറിന്റെ ഏനാത്ത് ഭാഗത്തെ അബട്ട്മെന്റിന്റെ പണികള്‍ നടക്കുന്ന സ്ഥലത്താണ് മന്ത്രി എത്തിയത്. 

ഡല്‍ഹി, സെക്കന്ത്രബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് ബെയ്ലി പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ സാധന സമഗ്രികള്‍ എത്തിക്കുന്നത്. ഇരുപത് ട്രക്കുകളിലാണ് ഇവ എത്തുന്നത്. ട്രക്കുകള്‍ സേലത്ത് എത്തി. 21ന് രാത്രിയോടെ ഇവ ഏനാത്ത് എത്തും. സാധനങ്ങള്‍ എത്തി കഴിഞ്ഞാല്‍ പത്ത് ദിവസത്തിനകം പാലം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. 
അബട്ട്മെന്റിന്റെ നിര്‍മ്മാണം കെഎസ്ടിപിയും, പിഡബ്ളുഡിയും വേഗത്തിലാണ് പൂര്‍ത്തിയാക്കിയതായി സേന ഉദ്യോഗസ്ഥര്‍  പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബലക്ഷയം സംഭവിച്ച  പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കും. പാലത്തിലുടെയുള്ള ഗതാഗതം നിരോധിച്ചതോടെ ബദല്‍ സംവിധാനം എന്ന നിലയില്‍ അനുബന്ധ റോഡുകള്‍ വിപുലീകരിച്ചു. ബെയ്ലി പാലം നിര്‍മ്മിക്കുന്നതിനു ചുമതലയുളള മദ്രാസ് റെജിമെന്റ് ഗ്രൂപ്പ് ആന്റ് സെന്‍ട്രല്‍ സെക്കന്ത്രബാദില്‍ നിന്നുമുള്ള മേജര്‍ അനുഷ് കോശിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.