20 November Tuesday

തിരുവല്ലയിൽ സജീവമായി രംഗത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 തിരുവല്ല

തിരുവല്ലയിലും സിപിഐ എം പ്രവർത്തകരും ജനപ്രതിനിധികളും വിവിധ സാമൂഹ്യസംഘടനകളും സജീവമായി രംഗത്തുണ്ട്. മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ തിരുവല്ല ആർഡിഒ ഓഫീസിൽ ചേർന്ന യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് റെവന്യു സംഘത്തോടൊപ്പം ജനപ്രതിനിധികൾ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്ബാബു എന്നിവർ ഏരിയയിൽ ഉടനീളം സിപിഐ എം പ്രവർത്തകർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽനിന്ന് ആളുകളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിനും വീട്ടുപകരണങ്ങൾ പരമാവധി നാശനഷ്ടമുണ്ടാകാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും സിപിഐ എം ‐ ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. റെവന്യു ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ക്യാമ്പുകൾ തുറക്കുന്നതിനും അവർക്ക് ഭക്ഷണമൊരുക്കാൻ വിറക്, തേങ്ങ, പാത്രങ്ങൾ എന്നിവയെല്ലാം പ്രവർത്തകർ സമാഹരിച്ച് നൽകുന്നുണ്ട്. റെവന്യു അധികൃതർ നൽകുന്ന അരിയും പലവ്യഞ്ജനങ്ങളും ഗോതമ്പുപൊടിയും റവയും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും വിവിധ പ്രദേശങ്ങളിൽ സഹായമേകുന്നുണ്ട്.
ക്യാമ്പുകളിൽ എത്താത്ത വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് അരിയും പയറും മറ്റ് ഭക്ഷണപദാർഥങ്ങളും എത്തിക്കുന്നുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പായ, ബഡ്ഷീറ്റുകൾ എന്നിവയും സമാഹരിച്ച് നൽകുന്നു. ഇതിന്റെ ഉദ്ഘാടനം തുകലശേരി സിഎംഎസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ തിരുമൂലപുരം എസ്എൻവി ഹൈസ്കൂൾ, തിരുമൂലപുരം കമ്മ്യൂണിറ്റി ഹാൾ, തുകലശേരി സിഎംഎസ് ഹൈസ്കൂൾ, സെന്റ് ജോസഫ് ചർച്ച് പാരിഷ്ഹാൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചു. 
ഡിവൈഎഫ്ഐ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവല്ല ടൗൺ വെസ്റ്റ്, നെടുമ്പ്രം, വേങ്ങൽ, നിരണം, പെരിങ്ങര, കുറ്റൂർ എന്നിവിടങ്ങളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. തിരുവല്ല ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ വി വർഗീസിന്റെ നേതൃത്വത്തിൽ സന്നധ പ്രവർത്തകരുടെ സഹായത്തോടെ പായയും ബഡ്ഷീറ്റുകളും ക്യാമ്പുകളിൽ എത്തിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ ഏരിയയിൽ ഉടനീളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മഴ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ പാർടി പ്രവർത്തകരും വർഗബഹുജന സംഘടനാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
Top