13 November Tuesday

മലയാറ്റിൽ ഏലായിൽ കെഎസ്കെടിയു വിത്തുപാകി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

 അടൂർ

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്കെടിയു തരിശ് നിലത്തിൽ നെൽകൃഷിക്ക് വിത്തുപാകി. ഏറത്ത് പഞ്ചായത്തിലെ പുതുശേരി ഭാഗം മലയാറ്റിൽ ഏലായിൽ വർഷങ്ങളായി തരിശ് കിടന്ന രണ്ട് ഏക്കർ വരുന്ന  വയൽ കെഎസ്കെടിയു ഏറത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയാണ് നെൽകൃഷിക്ക്  വിത്ത് പാകിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു തരിശ് നിലത്തിലെ നെൽ കൃഷിക്ക് ആദ്യ വിത്ത് പാകി ഉദ്ഘാടനം ചെയ്തു.
 പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രമതി രവി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പ്രസന്നൻ, കെഎസ്കെടിയു ഏരിയ സെക്രട്ടറി എസ് കെ ഷിബു, പ്രസിഡന്റ് സി അജി, സിപിഐ എം ലോക്കൽ സെക്രട്ടറി ഡി ജയകുമാർ, ടി  സരസ്വതി, പി അനിൽകുമാർ, കെ കേശവൻ, വി കുട്ടപ്പൻ, ജി മുരളീധരൻ, മധുസൂദനൻ ശ്രീരംഗം എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top