19 November Monday

കൈതതോട്ടത്തിൽ സൂക്ഷിച്ച വിഷശേഖരം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

 ചിറ്റാർ 

കൈതതോട്ടത്തിൽ തളിക്കാൻ സൂക്ഷിച്ചിരുന്ന മാരക വിഷശേഖരം ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി. ഊരാംപാറയ്ക്ക് സമീപം ഒറ്റപ്പെട്ട ഭാഗത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ സൂക്ഷിച്ച കീടനാശിനികളാണ് യുവാക്കൾ പിടികൂടിയത്. 
ചിറ്റാർപഞ്ചായത്തിലെ 86 ഭാഗത്താണ് നൂറുകണക്കിന് ഏക്കർ സ്ഥലത്ത് സ്വകാര്യ വ്യക്തികൾ കൈതകൃഷി നടത്തുന്നത്. ചെടികൾ ഒരു പോലെ കായ്ക്കുന്നതിനും വിളയുന്നതിനുമായി  നിരോധിത കീടനാശികളാണ് ഇവിടെ ഉപയോഗിക്കുന്നത്. സമീപവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തോട്ടത്തിലെ ഗോഡൗൺ പരിശോധിക്കാൻ എത്തിയത്.ഇനിയും കൈതതോട്ടത്തിൽ വിഷം ഉപയോഗിക്കാതിരിക്കാൻ ഡിവൈഎഫ്ഐയുടെ  കാവൽ സമരം ആരംഭിക്കുന്നതിനും തീരുമാനിച്ചു.
സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ജോബി ടി ഈശോ, ജില്ലാ കമ്മിറ്റി അംഗം പ്രവീണ്  പ്രസാദ്, ബ്ലോക്ക് സെക്രട്ടറി ഷാനു സലീം, പി എസ് നിമേഷ്, സി വി രാഹുൽ, സോജി, അങ്കൂർബിജുമോൻ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.   
 
പ്രധാന വാർത്തകൾ
Top