Top
27
Saturday, May 2017
About UsE-Paper

ക്നാനായ വാര്‍ഷിക സംഗമത്തിന്് തുടക്കമായി

Saturday May 20, 2017
വെബ് ഡെസ്‌ക്‌
സിറിയന്‍ ക്നാനായ വാര്‍ഷികസംഗമം റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ മാര്‍ ക്ളീമീസ് നഗറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

 റാന്നി > 1672 ാമത് സിറിയന്‍ ക്നാനായ വാര്‍ഷിക സംഗമം  റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ മാര്‍ ക്ളീമീസ് നഗറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. കച്ചവട സംസ്കാരത്തിലേക്ക്് എത്താതെ സാമൂഹിക സാംസ്കാരിക അവബോധമുള്ള തലമുറയെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി  പറഞ്ഞു.

കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത,കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം പി,രാജു ഏബ്രഹാം എംഎല്‍എ,ഫാ.അനില്‍കെതോമസ്് കൊന്നയ്ക്കല്‍, പ്രൊഫ.ഏബ്രഹാം പുന്നൂസ്, സൂസന്‍ അലക്സ്, പ്രീതി രാജേഷ്, ഫാ.രാജന്‍ ഏബ്രഹാം, പ്രസാദ് കോയിക്കല്‍,കെ കെ. ഏബ്രഹാം കണ്ണങ്കര വടക്കേത്ത്്, ആലിച്ചന്‍ ആറൊന്നില്‍, ഫാ.ജോസഫ് എം കുരുവിള മാതാംപറമ്പില്‍, സ്മിജു ജേക്കബ് മറ്റയ്ക്കാട്ട,് അനീഷ് തകടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ നടന്ന കുട്ടികള്‍ക്കുള്ള പരിപാടി കുട്ടിക്കൂട്ടം പ്രസാദ് കുരുവിള കോറെപ്പിസ്കോപ്പയും രാത്രിയില്‍ നടന്ന കലാ സന്ധ്യ അരിസ്റ്റോ സുരേഷും ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന മതസൌഹാര്‍ദ്ദ സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷനാകും.കലാസന്ധ്യ പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
 

Related News

കൂടുതൽ വാർത്തകൾ »