Top
27
Tuesday, June 2017
About UsE-Paper

പുഴനടത്തം 29 ന്; അവലോകനം ഇന്ന്

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 ഇരവിപേരൂര്‍> വരട്ടാര്‍ നദി വീണ്ടെടുക്കലുമായി ബന്ധപ്പെട്ട്  29ന് നടക്കുന്ന പുഴനടത്തത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംയുക്തഅവലോകന യോഗം  ശനിയാഴ്ച  രാവിലെ  പതിനൊന്നിന് ചെങ്ങന്നൂര്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആദിപമ്പയും വരട്ടാറും കടന്നുപോകുന്ന ഇരവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍  പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും ഇതുവരെ നടന്ന കാര്യങ്ങള്‍ യോഗം അവലോകനം ചെയ്യും.

 വീണാജോര്‍ജ് എംഎല്‍എ, കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ,  പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, റവന്യൂ അധികാരികള്‍, ജനപ്രതിനിധികള്‍, പഞ്ചയത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.  ധനമന്ത്രി  ഡോ. തോമസ് ഐസക്, ജലവിഭവ മന്ത്രി  മാത്യു ടി തോമസ്,  റവന്യൂ മന്ത്രി കെ ചന്ദ്രശേഖരന്‍, ഹരിതകേരളം പദ്ധതി  ഉപാധ്യക്ഷ ടി എന്‍ സീമ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുഴ നടത്തം. വരട്ടാറിന്റെ തുടക്കഭാഗമായ പുതുക്കുളങ്ങര പടനിലത്തുനിന്നുമാണ് നടത്തം ആരംഭിക്കുക. തൊഴിലുറപ്പ്  തൊഴിലാളികളുടെ നേതൃത്വത്തില്‍   ചെയ്യേണ്ട ജോലികള്‍ സംബന്ധിച്ച് തീരുമാനം  അവലോകനയോഗത്തില്‍  ഉണ്ടാകും.