19 September Wednesday

അറയാഞ്ഞിലിമൺ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
ചിറ്റാർ 
പമ്പയാറിനു മറുകരയിൽ എത്താൻ ജനങ്ങൾ ആശ്രയിച്ചിരുന്ന കോസ്വേയും നടപ്പാലവും വെള്ളത്തിനടിയിലായതോടെ അറയാഞ്ഞിലിമൺ പ്രദേശം ഒറ്റപ്പെട്ടു. മൂന്നു ദിവസമായി ഇവിടെ വൈദ്യുതിയില്ല. 420 കുടുംബങ്ങളാണ് ഇവിടെ ഒറ്റപെട്ടു കഴിയുന്നത്. 
ഇപ്പോൾ മറുകരയിൽനിന്ന് വടം കെട്ടിയാണ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത്. സെന്റ് ജോൺസ് പള്ളിയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നു. ഗർഭിണികൾ ഉൾപ്പെടെ ഇവിടുണ്ട്. അസുഖബാധിതരെ പമ്പയുടെ തീരം വഴി കൊടും വനത്തിലൂടെ പെരുന്തേനരുവിയിൽ എത്തിച്ച് ആശുപത്രിയിലാക്കാൻ ശ്രമം നടക്കുന്നു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top