20 June Wednesday

ഇന്ത്യന്‍ ഫാസിസം ഹിറ്റ്ലറുടെ ഫാസിസത്തേക്കാള്‍ ആപല്‍ക്കരം: കെജിഒഎ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

 പത്തനംതിട്ട > കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ഫാസിസവും ഇന്ത്യന്‍ ജനാധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടികെജി നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി പ്രൊഫ. സി ഉണ്ണികൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു.

  വൈവിധ്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍. അത് തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ നടത്തുന്നത്. ജനാധിപത്യത്തെ നിഷ്കാസനം ചെയ്യാന്‍ ചരിത്രത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഭയാനകമായാണ് അവര്‍ അത് നിര്‍വഹിക്കുന്നത്. അവര്‍ പുതിയ സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഫാസിസം സംസ്കാരത്തിന്റെ അടിസ്ഥാന തൂണുകളെ  ഇല്ലായ്മ ചെയ്യുകയാണെന്നും ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
    എം കെ വാസു, ഡോ. കെ ടി ശ്രീലതാകുമാരി, വി ജയകുമാര്‍, ബി ബിനു, എ എസ് സുമ, ഡോ. ജി മുകുന്ദന്‍ നായര്‍, ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ അബ്ദുള്‍ സലാം അധ്യക്ഷനായി.
    ജില്ലാ സെക്രട്ടറി ഡോ. ബി എന്‍ ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി അജിത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി കെ ശാലിനി (ഇസ്റ്റ് ഏരിയ), കെ ഷൈലമ്മ (വെസ്റ്റ് ഏരിയ), ബി ജയന്‍ (തിരുവല്ല), എം കെ പത്മകുമാര്‍ (അടൂര്‍), ചാക്കോ വര്‍ഗീസ്(മല്ലപ്പള്ളി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
   പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്യും. വി എസ് മുരളീധരന്‍ നായര്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റംഗം വി ജയകുമാര്‍ സംഘടനാ പ്രമേയം അവതരിപ്പിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top