Top
23
Saturday, September 2017
About UsE-Paper

ഗൊരഖ്പൂര്‍ സംഭവം: ജീവനക്കാര്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

Friday Aug 18, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 76 ശിശുക്കള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ എന്‍ജിഒ യൂണിയന്‍, കെജിഒഎ നേതൃത്വത്തില്‍ ജില്ലയിലെ ഓഫീസ് കോംപ്ളക്സുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ജ്വാല എന്ന പരിപാടി സംഘടിപ്പിച്ചു. 

പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. രവീന്ദ്രബാബു , ശ്രീലത ആര്‍ നായര്‍, അംബികാ ദേവി, എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവല്ല പൊതുമരാമത്ത് സമുച്ചയത്തില്‍ നടത്തിയ പരിപാടി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. സി എല്‍ ശിവദാസ്, ആര്‍ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
കോന്നിയില്‍ കെജിഒഎ ജില്ലാ ട്രഷറര്‍ പി അജിത് ഉദ്ഘാടനം ചെയ്തു. എസ് ശ്യാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് ബിനു, സാബു ജോര്‍ജ്, കെ സന്തോഷ്, എം പി ഷൈബി, ഷെബി ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
മല്ലപ്പളളിയില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസന്‍, പി അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »