14 December Friday

പറക്കോട് ബാങ്ക് സെക്രട്ടറിയുടെ സസ്പെൻഷൻ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

 

അടൂർ
പറക്കോട് സഹകരണ ബാങ്കിലെ സെക്രട്ടറിയെ യുഡിഎഫ് ഭരണസമിതി  സസ്പെന്റ്് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കോ‐ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപെട്ടു. ബാങ്ക് ഭരണസമിതിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ യുഡിഎഫ് ഭരണസമിതി സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ജീവനക്കാരിയെ അന്യായമായി സസ്പെന്റ് ചെയ്യുകയായിരുന്നു. സെക്രട്ടറിയുടെ സസ്പെനഷൻ പിൻവലിച്ച് തിരികെ സർവീസിൽ പ്രവേശിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യൂണിയൻ മുന്നോട്ട് പോകുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
 ബാങ്കിലെ സീൽ പുറത്തു കൊണ്ടുപോയതിന് പൊലിസിൽ പരാതി നൽകിയ ബാങ്ക് സെക്രട്ടറിയെ യുഡിഎഫ് ഭരണസമിതി  സസ്പെന്റ്് ചെയ്ത് പ്രതികാരം തീർക്കുകയായിരുന്നു.  ബാങ്ക് സെക്രട്ടറി രാജശ്രീയെയാണ് ശനിയാഴ്ച തിടുക്കത്തിൽ വിളിച്ചു ചേർത്ത ഭരണസമിതി സസ്പെന്റ്  ചെയ്തത്. 
യുഡിഎഫ് ഭരണസമിതി ബാങ്കിൽ നടത്തിയ അഴിമതിയെക്കുറിച്ചും ക്രമവിരുദ്ധമായി നടപ്പിലാക്കിയ ചികിത്സാ പദ്ധതിയെ കുറിച്ചും സഹകാരികൾ നൽകിയ പരാതിയിൽ സഹകരണ നിയമം 66 പ്രകാരം സഹകരണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ഭരണ സമിതിയുടെ ഭാഗത്ത്നിന്ന് നിരന്തരമായ വീഴ്ച കണ്ടെത്തിയിരുന്നു. 
ബാങ്കിൽ യുഡിഎഫ് ഭരണസമിതി നടത്തിയ അഴിമതിയും ക്രമക്കേടും പുറത്തു വന്നതിനെ തുടർന്ന് 13 അംഗ ഭരണസമിതിയിലെ എൽഡിഎഫിലെ അഞ്ചംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അഴിമതിക്കും ക്രമവിരുദ്ധ നടപടികൾക്കും കൂട്ട്നിൽക്കാത്തതിന്റെ പേരിലാണ് സെക്രട്ടറിയെ സഹകരണ നിയമത്തിലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ സസ്പെന്റ് ചെയ്യാൻ ഭരണസമിതി തീരുമാനിച്ചത്. സസ്പെൻഷൻ പിൻവലിക്കാത്തപക്ഷം ജീവനക്കാരേയും സഹകാരികളെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി യൂണിയൻ മുന്നോട്ട് പോകുമെന്നും എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രധാന വാർത്തകൾ
Top